ചേർത്തല:വിവിധ മതത്തിൽപ്പെട്ട മൂന്ന് ഭവന രഹിതർക്കു വീടു നിർമ്മിച്ചു നൽകി പൗരോഹിത്യ സുവർണജൂബിലി ആഘോഷം. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.പോൾകാരാച്ചിറയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷമാണ് വ്യത്യസ്തമായത്.
ചിറക്കൽ പാലത്തിനുസമീപം നിർമ്മിച്ച വീടുകളുടെ ആശിർവാദവും താക്കോൽദാനവും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ്, പള്ളിവികാരി ഫാ.ജോസ് ഡി.പ്ലാക്കൽ,എസ്.ജയാമണി,എ.കെ.സദാനന്ദൻ,കെ.എസ്.സാനു,സജികുര്യാക്കോസ്,ജോർജ്ജ് കാരാച്ചിറ,ജോമോൻ മച്ചുങ്കൽ, കെ.എസ്.കൃഷ്ണൻകുട്ടി, തോമസ് വടക്കേക്കരി എന്നിവർ പങ്കെടുത്തു.