ambala

അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി യൂണിയൻ (സി .ഐ.ടി.യു) നടത്തുന്ന അനിശ്ചിത കാല പ്രതിഷേധ സായാഹ്നത്തിന് തോട്ടപ്പള്ളിയിൽ തുടക്കമായി. വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് നാടിനെ സംരക്ഷിക്കുക, തോട്ടപ്പള്ളി പൊഴി മുഖത്തെ മണൽ നീക്കുക, മണ്ണണ്ണ വില വർദ്ധനവ് കേന്ദ്ര സർക്കാർ പിൻവലിക്കുക, മത്സ്യബന്ധന ഉപകരണങ്ങളുടെ അന്യായമായ വില വർദ്ധന തടയുക തുടങ്ങിയെ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദിവസവും വൈകിട്ട് അഞ്ചു മുതൽ 6 വരെ തോട്ടപ്പള്ളി സ്പിൽവേയ്ക്കു സമീപത്തെ സമര കേന്ദ്രത്തിൽ ഓരോ വാർഡുകളിലും നിന്നുള്ള മത്സ്യത്തൊഴിലാളികൾ പങ്കാളികളാകും. ശനിയാഴ്ച തുടക്കം കുറിച്ച പ്രതിഷേധ സായാഹ്നം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്.സലാം ഉദ്ഘാടനം ചെയ്തു.