ചേർത്തല:ഓൺ ലൈൻ പഠനത്തിന് വായനശാലയ്ക്കും എൽ.പി.സ്കൂളിനും ചേർത്തല 1688 സഹകരണ ബാങ്ക് (കല്ലങ്ങാപ്പള്ളി) ടി.വി.കൈമാറി . നെടുമ്പ്രക്കാട് ശിൽപ്പി വായനശാല,കരുവ എൽ.പി.സ്കൂൾ എന്നിവിടേയ്ക്കാണ് ബാങ്ക് ടി.വി.കൈമാറിയത്.അഡ്വ.കെ.പ്രസാദ് ടി.വി.വിതരണോദ്ഘാടനം നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് സി.ആർ.സുരേഷ് അദ്ധ്യക്ഷനായി.എൻ.എസ്.ശിവപ്രസാദ്,പി.ഷാജിമോഹൻ,ഭരണസമിതി അംഗങ്ങളായ കെ.ഉമയാക്ഷൻ,പി.എസ്.പുഷ്പരാജ്,എ.ശശിധരൻ,ബാങ്ക് സെക്രട്ടറി എ.ടി.ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.