മാരാരിക്കുളം: മണ്ണഞ്ചേരി ആരാമം ജംഗ്ഷന് സമീപം കാട്ടുങ്കൽ വെളി തങ്കപ്പൻ (90)നിര്യാതനായി .70 വർഷമായി വലിയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രാചാര ചടങ്ങുകളിൽ തീവെട്ടി കെട്ടി കത്തിച്ചിരുന്നയാളായിരുന്നു. ഭാര്യ: ശാരദ .മക്കൾ: മഹേശ്വരി ,ശ്രീഹരി (ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം),മധു,ഉഷ,മഹേഷ് .മരുമക്കൾ: ശശിധരൻ,സിന്ധു,കൃഷ്ണ കുമാരി,ഷാജി,ദീപ.സഞ്ചയനം: ബുധനാഴ്ച വൈകിട്ട് 3 ന് .