ചേർത്തല:എസ്.എൻ.ഡി.പി യോഗം വെള്ളിയാകുളം ഭാഗം 2191-ാം നമ്പർ ശാഖയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു വിതരണോദ്ഘാടനം നിർവഹിച്ചു.ശാഖ പ്രസിഡന്റ് എൻ.ഡി.മഹീദരൻ അദ്ധ്യക്ഷത വഹിച്ചു.ശാഖ സെക്രട്ടറി പി.സോമൻ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.ജയകുമാർ,കമ്മിറ്റി അംഗം എം.ഡി.സദാനന്ദൻ എന്നിവർ സംസാരിച്ചു.