ആലപ്പുഴ: ഇരവുകാട് ശ്രീനാരായണ വിലാസം ഗ്രന്ഥശാലയിൽ ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ഇന്ദു വിദ്യാഭ്യാസ സന്ദേശം നൽകി. സെക്രട്ടറി ടി.പി.അനിൽ ജോസഫ് സ്വാഗതവും സ്മിത രാജീവ് നന്ദിയും പറഞ്ഞു.