s

ആലപ്പുഴ: മഴശക്തി പ്രാപിച്ചതോടെ കുട്ടനാട്, അപ്പർകുട്ടനാടൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാവിലെ ശക്തമായി പെയ്തെങ്കിലും ഉച്ചയോടെ തെളിവായി. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. വീടുകളുടെ മുന്നിൽ വെള്ളം കെട്ടിക്കിടക്കുന്നത് ജനജീവിതം ദുരിതത്തിലാക്കുന്നു. പച്ചക്കറി, വാഴ, ഇടവിളകൃഷികൾ വെള്ളത്തിൽ മുങ്ങി. കാലവർഷം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പ് കരകൃഷിക്ക് ഭീഷണിയാണ്.