ആലപ്പുഴ: രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മഹാസമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി തുമ്പോളി ഏരിയയിൽ സീവ്യൂ വാർഡിൽ സമ്പർക്കം ആരംഭിച്ചു. ഭരണനേട്ടങ്ങളും, ജനക്ഷേമപദ്ധതികളും അടങ്ങിയ ലഘുലേഖ ശ്രീരാമകൃഷ്ണ ചൈതന്യ മഠത്തിലെ പി.വി.രാസമണിയമ്മക്ക് നൽകി ബി.ജെ.പി തുമ്പോളി ഏരിയ പ്രസിഡന്റ് വി.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചൈതന്യമഠം മെമ്പർ പി.ആർ.നരേന്ദ്രൻ, ബി.ജെ.പി തുമ്പോളി ഏരിയ ജനറൽ സെക്രട്ടറി സാരഥി.ടിജി, യുവമോർച്ച ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഡി.വിശ്വവിജയ് പാൽ, ഏരിയ കമ്മറ്റി അംഗങ്ങളായ എൻ.കുര്യൻ,സുനിൽ ശിവാനന്ദൻ,അജയൻ,യുവമോർച്ച മണ്ഡലം കമ്മറ്റി അംഗം ശരൺ എന്നിവർ പങ്കെടുത്തു