ആലപ്പുഴ: കഴിഞ്ഞ പുഞ്ചകൃഷിക്ക് സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് അടിയന്തരമായി വിതരണം ചെയ്യണമെന്ന് നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. കർഷകരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ സമർപ്പിച്ചിട്ടും അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.