ആലപ്പുഴ: ലോട്ടറി ടിക്കറ്റ് വില 30 രൂപയായി പുനഃസ്ഥാപിക്കുക, ലോട്ടറിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ 11.30ന് ആലപ്പുഴ ലോട്ടറി ആഫീസ് പടിക്കൽ ആൾ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ ധർണ നടത്തും. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ഡി. സുഗതൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ദേവദാസ് അദ്ധ്യക്ഷത വഹിക്കും.