ആലപ്പുഴ: തീരദേശപാതയിൽ ആലപ്പുഴ -അമ്പലപ്പുഴ റെയിൽവേ സ്റ്റേഷപുകൾക്കിടൽ വണ്ടാനം മെഡിക്കൽ കോളേജിന് സമീപത്തെ മാധവൻമുക്ക് ഗേറ്റ്, കോയ ഗേറ്റ് എന്നിവ അറ്റകുറ്റപ്പണികൾക്കായി ഇന്ന് രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ അടച്ചിടും. മാധവൻ മുക്ക് ഗേറ്റ് വഴിയുള്ള ഗതാഗതം ഗുരുമന്ദിരം ഗേറ്റ് വഴിയും, കോയ ഗേറ്റ് വഴിയുള്ള ഗതാഗതം വളഞ്ഞവഴി ഗേറ്റ് വഴിയും തിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു.