ഹരിപ്പാട്: പെട്രോൾ, ഡീസൽ വില വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആറാട്ടുപുഴ സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മംഗലം ജംഗ്ഷനിൽ നടത്തിയ ജനകീയ കൂട്ടായ്മ കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടൻ അദ്ധ്യക്ഷനായി. സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.എസ് സജീവൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, ഡി.സി.സി അംഗങ്ങൾ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.