ഹരിപ്പാട്: ആയാപറമ്പ് ഗവ.സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓൺലൈൻ ക്ലാസ്സുകൾ നിശ്ചിത ടൈം ടേബിൾ പ്രകാരം എല്ലാ ദിവസങ്ങളിലും നടത്തുവാൻ പി.ടി.എ യോഗം തീരുമാനിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഈശ്വരൻ നമ്പൂതിരി സംസാരിച്ചു. പി.റ്റി.എ പ്രസിഡന്റ് ഡോ.പി.രഘുകുമാർ, അദ്ധ്യാപകരായ ആർ. അനിൽകുമാർ, ബിന്ദു എ.എൻ., ശ്രീജ.എൽ തുടങ്ങിയവർ നേതൃത്വം നൽകി.