ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയപറമ്പ് കാക്കമടക്കൽ 2477ാം നമ്പർ ശാഖായോഗത്തിലെ കിടപ്പ് രോഗികൾക്കുള്ള സാമ്പത്തിക സഹായ വിതരണോദ്‌ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ നിർവഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, ശാഖ പ്രസിഡന്റ് രാധാമണി, സെക്രട്ടറി രോഹിണി, വാർഡ് മെമ്പർ ജിന ദാസൻ, കമ്മിറ്റി അംഗങ്ങളായ മേനക മോഹൻ, സൗദാമിനി, ചന്ദ്രമതി, സുകുമാരി, അംബിക, യെശോദാ, സിന്ധുഭൈരവി, രമണി, സുവിത, വനിതാ സംഘം ഭാരവാഹികളായ സുനി, സൗമ്യ, മഞ്ചു, രമ എന്നിവർ സംസാരിച്ചു.