ഹരിപ്പാട്: കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന കനിവ് -കരുതൽ 2020 എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡി. സി. സി പ്രസിഡന്റ്‌ അഡ്വ.എം. ലിജു ആയാപറമ്പ് ഗാന്ധിഭവനിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് നിർവഹിച്ചു. കെ.ടി.എ.സി ജില്ലാ സെക്രെട്ടറി കെ.വി.മുരളീധരൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ശശി വേലായുധൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ നിധിൻ സോമൻ, പ്രസീത ഗോപകുമാർ, ഗോപകുമാർ, ബിനു, ഉഷ എന്നിവർ പങ്കെടുത്തു.