etry

ഹരിപ്പാട്: കുട്ടനാടു് - അപ്പർകുട്ടനാട് മേഖലയെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് രക്ഷിക്കുക, തോട്ടപ്പള്ളി പൊഴിയുടെ ആഴവും വീതിയും വർദ്ധിപ്പിക്കുക, പൊഴിമുറിക്കുന്ന പ്രവർത്തനം തടസ്സപ്പെടുത്തുന്ന കോൺഗ്രസ് - ബി.ജെ പി സമരം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.കെ.ടി.യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 130 മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ചെറുതന ആയാപറമ്പിൽ നടന്ന സമരം യൂണിയൻ ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.രാഘവൻ നൂറനാട്ടും, സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.ഡി കുഞ്ഞച്ചൻ കൈനകരിയിലും, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എൻ.സോമൻ കരുവാറ്റ കടുവംകുളങ്ങരയിലും, എൻ.സുധാമണി എണ്ണയ്ക്കാട്ടും, എൻ.പി. വിൻസെൻ്റ് നീലംപേരൂരും കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ വീയപുരം പായിപ്പാട്ടും, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി.പ്രസാദ് ഹരിപ്പാട്ടും, ആർ.രാജേന്ദ്രകുമാർ മങ്കൊമ്പിലും, പി.രഘുനാഥ് അമ്പനാകുളങ്ങരയിലും, സി .ടി .വാസു അരുർ ബൈപാസ് ജംഗ്ഷനിലും, കെ.നാരായണപിള്ള തൃപ്പെരും തുറകോട്ടേമുറി ജംഗ്ഷനിലും, കെ.എം അശോകൻ മാന്നാറിലും, വി.പ്രഭാകരൻ പത്തിയൂർ പഞ്ചായത്തു ജംഗ്ഷനിലും സമരം ഉദ്ഘാടനം ചെയ്തു.