കറ്റാനം: നിർദ്ധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സഹായവുമായി ഭരണിക്കാവ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി.സഹോദരങ്ങളായ രണ്ട് എട്ടാം ക്ലാസ്‌ വിദ്യാർത്ഥിനികൾക്കാണ് ടിവി വാങ്ങി നൽകിയത്., കെ.പി.സി.സി. നിർവാഹക സമിതി അംഗം കറ്റാനം ഷാജി കുട്ടികൾക്ക് ടിവി കൈമാറി. മണ്ഡലം പ്രസിഡന്റ്‌ കെ.ആർ.ഷൈജു, എം.ആർ.മനോജ് കുമാർ, ശിവൻ പിള്ള, രാധാകൃഷ്ണപിള്ള, ശ്രീജകുമാരി, വിജിമോൻ ഡാനിയൽ, വിഷ്ണു ചേക്കോടൻ, ശരത് കുമാർ, ലിജു, സരസ്വതി, രവികുമാർ, വിജയകുമാരപിള്ള എന്നിവർ പങ്കെടുത്തു.