കറ്റാനം: വിട്ടുകാർ ഉപേക്ഷിച്ചതിനെത്തുടർന്ന് കടത്തിണ്ണകളിൽ അവശതയിൽ കഴിഞ്ഞിരുന്ന വൃദ്ധനെ ജനസേവാകേന്ദ്രം ഏറ്റെടുത്തു. ഭരണിക്കാവ് ഇലിപ്പക്കുളം പോരടി തെക്കതിൽ തങ്കച്ചനെ (67) ആണ് ജന സേവാ കേന്ദ്രത്തിലേക്ക് മാറ്റിയത്.കഴിഞ്ഞ 25 വർഷമായി വള്ളികുന്നം ചൂനാട് മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായിരുന്ന തങ്കച്ചൻ രാത്രി സമയങ്ങളിൽ കഴിച്ചു കൂട്ടിയിരുന്നത് കടകളുടെ തിണ്ണകളിലായിരുന്നു. .തങ്കച്ചന്റെ അവശതയറിഞ്ഞെത്തിയ ഭരണിക്കാവ് ഗ്രാമപഞ്ചായത്തംഗം ഫസൽ നഗരൂർ, വള്ളികുന്നം എസ് ഐകെ.സുനു മോൻ എന്നിവർ ചേർന്നാണ് ജനസേവ കേന്ദ്രത്തിൽ എത്തിക്കാനുള്ള നടപടി സ്വീകരിച്ചത്.