s

ആലപ്പുഴ: ഇന്നലെ പുതുതായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ ജില്ല ആശ്വാസത്തിൽ . മൂന്ന് പേർ രോഗമുക്തരായി. രോഗം ഭേദമായവരിൽ ഒരാൾ തിരുവനന്തപുരം സ്വദേശിനിയാണ്. അബുദാബിയിൽ നിന്നും എത്തിയ തൃക്കുന്നപ്പുഴ സ്വദേശിനിയായ കുട്ടിയും, കുവൈറ്റിൽ നിന്നും എത്തിയ ചേർത്തല സ്വദേശിനിയുമാണ് രോഗം ഭേദമായ മറ്റു രണ്ടുപേർ. നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 101ആണ്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 5951 പേരാണ്. 113പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 86ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 18ഉം ആലപ്പുഴ ജനറൽ ആശുപത്രി നാലും, കായംകുളം ഗവ. ആശുപത്രി അഞ്ചും പേരുമാണ് നിരീക്ഷണത്തിലുള്ളത്.