ആലപ്പുഴ: പി.എസ്.സി മെമ്പറായിരുന്ന കോൺഗ്രസ് നേതാവ് ദേവദത്ത് ജി.പുറക്കാടിന്റെ സ്മരണാർത്ഥം 'ദത്തൻസാർ സ്മാരക കോൺഗ്രസ് ഭവൻ' എന്ന പേരിൽ അമ്പലപ്പുഴ കച്ചേരിമുക്കിന് തെക്ക് ദേശീയപാതയോരത്ത് ടൗൺ മണ്ഡലം കമ്മിറ്റിക്കുവേണ്ടി സജ്ജീകരിച്ച കോൺഗ്രസ് ഓഫീസ് ഇന്ന് പ്രവർത്തനമാരംഭിക്കും. ഉദ്ഘാടനം രാവിലെ 9ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു നിർവഹിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് വി.ദിൽജിത്ത് അറിയിച്ചു.