മാവേലിക്കര- കോവിഡ് അതിജീവനത്തിന് മുഖ്യപങ്കുവഹിച്ച ആരോഗ്യപ്രവർത്തകരേയും മാവേലിക്കര ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരെയും ചെട്ടികുളങ്ങര കൈത്താങ്ങ് സേവാഗ്രാമം ആദരിച്ചു. ചെട്ടികുളങ്ങര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ദിവാകരൻ ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് സേവാഗ്രാമം രക്ഷാധികാരി എം.കെ.രാജീവ് അധ്യക്ഷനായി. കൺവീനർ രാജേഷ് ഉണ്ണിച്ചേത്ത്, എസ്.ഐ പി.ടി.ജോൺ, ഡോ.ഡോണി മാനുവൽ ജോൺ, ഗോപൻ ഗോകുലം എന്നിവർ സംസാരിച്ചു.