chandran

ആലപ്പുഴ: കാൽ വഴുതി കനാലിൽ വീണ വയോധികൻ മുങ്ങി മരിച്ചു. പള്ളാത്തുരുത്തി വാർഡിൽ ചക്രപ്പുരയ്ക്കൽ വീട്ടിൽ ചന്ദ്രൻ (രാജേന്ദ്രൻ-61) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.45ഓടെ പള്ളാത്തുരുത്തി ഔട്ട് പോസ്റ്റിന് സമീപമായിരുന്നു സംഭവം. വീട്ടിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം പുറത്തേക്കിറങ്ങിയതായിരുന്നു. റോഡിൽ ചെളിയായതിനാൽ നടക്കാനിട്ടിരുന്ന സ്ലാബിൽ ചവിട്ടി തെന്നി വെള്ളത്തിൽ വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചുങ്കത്തെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്നു. ഭാര്യ: ഷീല. മക്കൾ: രാഗേഷ്, രാജി. മരുമക്കൾ: അമലു,വിജയകുമാർ. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന്.