പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്തിലെ ആറാം വാർഡിന്റെ വിവിധ ഭാഗങ്ങളിൽ കക്കൂസ് മാലിന്യങ്ങളും ഫാക്ടറി അവശിഷ്ടങ്ങളും തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്തംഗം എൻ.പി.പ്രദീപ് പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.