ഹരിപ്പാട്: കേന്ദ്ര സർക്കാരിന്റെ പെട്രോൾ, ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് കെ.പി.സി.സി വിചാർ വിഭാഗ് ചേപ്പാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്രസ്തംഭന സമരം നടത്തി. നഗരസഭാ വൈസ് ചെയർമാൻ കെ. എം. രാജു ഉദ്‌ഘാടനം നിർവ്വഹിച്ചു. വിചാർ വിഭാഗ് ചേപ്പാട് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ചേപ്പാട് അദ്ധ്യക്ഷനായി. വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് അഡ്വ. സഞ്ജീവ് അമ്പലപ്പാട്‌ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഡോ.പി.രാജേന്ദ്രൻ നായർ, എൻ.രാജ്‌നാഥ്, ആർ.രാജേഷ് കുമാർ, കോൺഗ്രസ് ചേപ്പാട് മണ്ഡലം പ്രസിഡന്റ് എം.കെ.മണികുമാർ, ഗോപിനാഥൻ നായർ, ഗീവർഗീസ് രാജി, ഷിബു ജോർജ്ജ് എന്നിവർ സംസാരിച്ചു