ഹരിപ്പാട് : അടിക്കടിയുണ്ടാകുന്ന പെട്രോൾ - ഡീസൽ വിലവർദ്ധനവിനെതിരെ എഫ്.എസ്.ഇ.ടി.ഒ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഹരിപ്പാട് റവന്യൂ ടവർ പരിസരത്ത് നടന്ന പരിപാടി കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ.എ.ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രെട്ടേറിയറ്റ് അംഗങ്ങളായ ടി.കെ.മധുപാൽ, ആർ.സുശീലാദേവി, ഒ.ബിന്ദു, കെ.ജി.ഒ.എ.ഏരിയ സെക്രട്ടറി സന്തോഷ്‌ മാത്യു എന്നിവർ സംസാരിച്ചു. എ.എസ്. മനോജ്‌, ബി.ബിനു , ജോൺസൺ, രമേശൻ എന്നിവർ പങ്കെടുത്തു.