y6t

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തൃക്കുന്നപ്പുഴ 5227ാം നമ്പർ ശാഖയിലെ കിടപ്പുരോഗികൾക്കുള്ള സാമ്പത്തിക സഹായ വിതരണോദ്‌ഘാടനം യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപ്പണിക്കർ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ്ചന്ദ്രൻ, യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ സി.സുഭാഷ്, യൂണിയൻ കൗൺസിലർ ഡി.ഷിബു, ശാഖ യോഗം പ്രസിഡന്റ് വേണുഗോപാൽ, സെക്രട്ടറി സത്യൻ എന്നിവർ സംസാരിച്ചു.