ആലപ്പുഴ: ജില്ലാ ടിപ്പർ ലോറി ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഹൗസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ഹരിപ്പാട് ഏരിയാ സെക്രട്ടറി എം. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സണ്ണി മാത്യു പറഞ്ഞു. മാർച്ച് പെരുംകുളത്തിനു സമീപം പൊലീസ് തടഞ്ഞു.