ആലപ്പുഴ: കൊവിഡ് പ്രതിസന്ധിയുടെ മറവിൽ പി.എസ്.സി. ലിസ്റ്റുകൾ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടപ്പാക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി. ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. നൂറുദിൻ കോയ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, ജനറൽ സെക്രട്ടറിമാരായ സതീഷ് ബുധനൂർ, ആർ.വിഷ്ണു , ആൽബിൻ അലക്‌സ്, ശംഭു പ്രസാദ്, ലിജ ഹരീന്ദ്രൻ, മീനു സജീവ്, സരുൺ റോയി, ഹരിക്യഷ്ണൻ, ഉല്ലാസ് ബി ക്യഷ്ണൻ, സജിൽ ഷെറീഫ്, ജെസ്റ്റിൻ മാളിയേക്കൽ, റഹീം വെറ്റക്കാരൻ, അജയ് കുര്യാക്കോസ്, വിഷ്ണു ഭട്ട്, ഷാഹുൽ പുതിയപറമ്പ്, റമീസ് എന്നിവർ സംസാരിച്ചു. പ്രവർത്തകരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു.