കറ്റാനം: പട്ടികജാതി ക്ഷേമസമിതി ഭരണിക്കാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തരിശുഭൂമി കൃഷി ജില്ലാ സെക്രട്ടറി കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ലാൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.ദേവദാസ്, എ.തമ്പി ,എസ്‌.വിഷ്ണു, എം.കെ.രാധമ്മ ,നിർമ്മല രാജൻ, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.