ഹരിപ്പാട്: സി.ബി.സി വാര്യരുടെ ഏഴാമത് ചരമ വാർഷികദിനാചരണം 17ന് നടക്കും. രാവിലെ 9ന് ഹരിപ്പാട് ഇ.എം എസ് ഭവനിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. എല്ലാ പഞ്ചായത്തു - മുനിസിപ്പൽവാർഡ് പ്രദേശങ്ങളിലും ഫോട്ടോ അലങ്കരിച്ച് പുഷ്പാർച്ചന നടത്തും. സി.ബി.സി. വാര്യർ ഫൗണ്ടേഷൻ എല്ലാ വർഷവും വിവിധ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് നൽകി വരുന്ന പുരസ്കാരവും വിദ്യാഭ്യാസ അവാർഡ് ദാനവും മാറ്റിവെക്കുവാൻ തീരുമാനിച്ചതായി ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ അറിയിച്ചു.