ഹരിപ്പാട്‌: ഇന്ധനവില വർദ്ധനവിനെതിരെ ജോയിന്റ് കൗൺസിൽ പ്രതിഷേധം സംഘടിപ്പിച്ചു. പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധം ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം. വി. ഷൈലേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി.കെ നവാസ് അദ്ധ്യക്ഷത വഹിച്ചു. എസ്.മോഹനൻ പിള്ള, വി.രാജശേഖരൻ, ജി.ജയൻ എന്നിവർ സംസാരിച്ചു.