ആലപ്പുഴ: പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി 19ന് കുട്ടനാട്ടിൽ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിന്റെ സാന്നിധ്യത്തിൽ കളക്ടർ എ. അലക്സാണ്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യത്തിൽ കുട്ടനാട്ടിലെ ആളുകളെ മാറ്റുന്നതും ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതുമുൾപ്പെടെയുള്ള നടപടികൾ ഉൾപ്പെടുത്തിയാണ് മോക്ക് ഡ്രിൽ.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കാൻ ഡി.എം.ഒ ഡോ. എൽ.അനിതകുമാരിക്ക് യോഗം നിർദേശം നൽകി. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.ഷീല, വൈസ് പ്രസിഡന്റ് ജിജോ പള്ളിക്കൽ, എ.ഡി.എം ജെ.മോബി, ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം, കുട്ടനാട് തഹസിൽദാർ ടി.ഐ.വിജയസേനൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.