ആലപ്പുഴ: ജില്ലയിൽ ഇന്നലെ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരായി ആശുപത്രികളിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 106ആയി.
ഡൽഹിയിൽ നിന്നും 30ന് വിമാനത്തിൽ കൊച്ചിയിൽ എത്തിയ 72വയസ്സും 66വയസ്സും ഉള്ള ചമ്പക്കുളം സ്വദേശികളായ ദമ്പതിമാർ, ദുബായിൽ നിന്നും 28ന് കൊച്ചിയിൽ എത്തിയ കരുവാറ്റ സ്വദേശിയായ യുവാവ്, ദോഹയിൽ നിന്നും 4ന് കണ്ണൂരെത്തിയ അമ്പലപ്പുഴ സ്വദേശിയായ യുവാവ്, കുവൈറ്റിൽ നിന്നും ഒന്നിന് തിരുവനന്തപുരത്തു എത്തിയ 54വയസുള്ള കായംകുളം സ്വദേശിഎന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജില്ലയിൽ നിലവിൽ 6144 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത് .