ഹരിപ്പാട്: താമസ സ്ഥലത്തിന് സമീപം മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഏവൂർ മൂലകണ്ടത്തിൽ വീട്ടിൽ ചന്ദ്രൻ (60) ആണ് മരിച്ചത്. ഹരിപ്പാട് കച്ചേരി ജംഗ്ഷന് വടക്ക് ഭാഗത്തുള്ള ഷഫീന ബിൽഡിംഗിന് സമീപം ഇന്നലെ രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ ബിൽഡിംഗിന് മുകൾ ഭാഗത്ത് ഇദ്ദേഹം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന് സമീപത്തായി നഗ്നമായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹരിപ്പാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.