ഹരിപ്പാട്: ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് മുട്ടവും ന്യൂ ടെക് ഹെൽത്ത്‌ കെയർ പാതോളജിക്കൽ ലബോറട്ടറിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തഗ്രൂപ്പ് നിർണയവും സെമിനാറും നടന്നു. മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ രക്തദാന സംഘടനയ്ക്ക് ഉള്ള പുരസ്കാരദാനവും ഉദ്ഘാടനവും ഡോ.ഷിബു ജയരാജ് നിർവഹിച്ചു. ലാബ് ഉടമ രഞ്ജിത്ത് അദ്ധ്യക്ഷനായി. ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് അഡ്മിൻ ഷൈജു സ്വാഗതം പറഞ്ഞു. എൽ.സി സെക്രട്ടറി ജോൺ ചാക്കോ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണികുമാർ, ഏരിയ കമ്മിറ്റി മെമ്പർ ആർ.വിജയകുമാർ, ഗ്രൂപ്പ് അഡ്മിൻ നൈസാം, മഹേഷ്, സുനിൽദാസ്, അഖിൽ തുടങ്ങിയവർ സംസാരിച്ചു.