ആലപ്പുഴ: കൊവിഡ് കാലത്തെ ഇന്ധന വില വർദ്ധനവിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന തീവെട്ടിക്കൊള്ളക്കെതിരെ ജോയിന്റ് കൗൺസിൽ ജില്ല കമ്മിറ്റി പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു. കളക്ട്രേറ്റിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.അനിൽകുമാർ, ജില്ലാസെക്രട്ടറി ജെ.ഹരിദാസ് എന്നിവർ സംസാരിച്ചു.