ആലപ്പുഴ: ഇന്ധനവില വർദ്ധനവ് വഴി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിന് കവർച്ച വ്യാധിയാണെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. ഇന്ധന വിലവർദ്ധനവിനെതിരെ ആലപ്പുഴയിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആഞ്ചലോസ്.
ജില്ലയിലെ 212 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരങ്ങൾ നടന്നു.അരൂരിൽ അഡ്വ. എം.കെ.ഉത്തമൻ, പി.എം.അജിത് കുമാർ,അരൂർ ഈസ്റ്റിൽ കെ.കെ.പ്രഭാകരൻ, ഡി.സുരേഷ് ബാബു,ചേർത്തലയിൽ കെ.കെ.സിദ്ധാർത്ഥൻ എൻ.എസ്.ശിവപ്രസാദ്, എം.സി.സിദ്ധാർത്ഥൻ ,ടി.ടി.ജിസ് മോൻ,ചേർത്തല തെക്കിൽ എസ്.പ്രകാശൻ,കെ.ബി.ഷാജഹാൻ,ആർ.സുഖാലാൽ, ആലപ്പുഴ മണ്ഡലത്തിൽ എ.ശിവരാജൻ ,വി.പി.ചിദംബരൻ,പി.പി.ഗീത,ഡി.ഹർഷ കുമാർ,ഹരിപ്പാട് മണ്ഡലത്തിൽ കെ.കാർത്തികേയൻ,പി.ബി.സുഗതൻ,ഡി.അനീഷ്,കായംകുളത്ത്എൻ.സുകുമാരപിള്ള,എ.എ.റഹിം,സി.എ.അരുൺ കുമാർ ,എ.അജി കുമാർ,ഭരണിക്കാവ് മണ്ഡലത്തിൽ എ.ഷാജഹാൻ,തമ്പി മേട്ടുതറ,കെ.ജി.സന്തോഷ്,വി.പ്രശാന്തൻ,ചാരുംമ്മൂട്ടിൽ കെ.ചന്ദ്രനുണ്ണിത്താൻ,ജി.സോഹൻ,അനു ശിവൻ,മാവേലിക്കരയിൽ എം.ഡി.ശ്രീകുമാർ,എസ്.അശോക് കുമാർ,ചെങ്ങന്നൂരിൽ എസ്.സോളമൻ,പി.എം.തോമസ്സ്,മാന്നാറിൽ ജി.ഹരികുമാർ,കുട്ടനാട്ടിൽ അഡ്വ ജോയിക്കുട്ടി ജോസ്,കെ.ഗോപി, അമ്പലപ്പുഴയിൽ വി.മോഹൻദാസ്,ഈ.കെ.ജയൻ,വി.സി.മധു എന്നിവർ ഉദ്ഘാടനം ചെയ്തു.