പൂച്ചാക്കൽ: പാണാവള്ളി ആന്നതോടിനുസമീപം ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ മഠത്തിൽച്ചിറ മണിയന്റെഭാര്യ ആനന്ദ (55) ആണ് മരിച്ചത്. തോട്ടിൽ കയർ പായ വിരിച്ചു കൊണ്ടിരുന്ന ആനന്ദ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പാണാവള്ളി പ്രൈമറി ഹെൽത്ത് സെന്ററിലും തുടർന്ന് ആലപ്പുഴമെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: മനു, സോനു, അപ്പൂസ്. മരുമക്കൾ :രാജി, അഞ്ജിത,സൻസില.