ആലപ്പുഴ: നഗരസഭാപരിധിയിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾ നഗരസഭയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ അഡ്വ.മനോജ്കുമാർ എന്നിവർ അറിയിച്ചു. പ്ലസ് ടൂ വരെയുള്ള കുട്ടികൾ വാർഡ് കൗൺസിലറുടെ സാക്ഷ്യപത്രം പഠിക്കുന്ന സ്കൂളിൽ ഹാജരാക്കണം. സ്കൂൾ അധികൃതർ പരിശോധനയ്ക്ക് ശേഷം ലിസ്റ്റ് നഗരസഭയ്ക്ക് കൈമാറും.