ആലപ്പുഴ: ജൂൺ മാസത്തെ വിതരണത്തിന് ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കുന്നതിനുള്ള നടപടി അധികാരികൾ കൈക്കൊള്ളണമെന്ന് കെ.എസ്.ആർ.ഡി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ വിഭാഗം കാർഡുടമകൾക്കും അര ലിറ്റർ മണ്ണെണ്ണ വീതം ലഭ്യമാകുമെന്ന് അറിയിച്ച ശേഷം, റേഷൻ വ്യാപാരികൾക്ക് പൂർണമായ വിതരണത്തിന് നൽകാതിരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കെ.എസ്.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജീർ അറിയിച്ചു.