പൂച്ചാക്കൽ: കേരള നദ് വത്തുൽ മുജാഹിദീൻ യുവജന വിഭാഗമായ ഐ.എസ്.എം സംസ്ഥാന സമിതി നടപ്പിലാക്കുന്ന സസ്പെൻഡഡ് ബ്രഡ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, കെ.എൻ.എം.സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർ ഷാ അരുക്കുറ്റി വടുതലയിൽ നിർവഹിച്ചു. പണമില്ലാത്തതിന്റെ പേരിൽ പട്ടിണി കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 100 മണ്ഡലങ്ങളിലായി അഞ്ഞൂറ് ഹോട്ടലുകളിൽ ഭക്ഷണം ലഭ്യമാക്കും. .വടുതലയിൽ അബാബീൽ, അടയാഡൻസ് എന്നീ രണ്ട് ഹോട്ടലുകളിലാണ് പദ്ധതി ആരംഭിച്ചത്. കോഡിനേറ്റർ ഷുക്കൂർ സ്വലാഹി അധ്യക്ഷത വഹിച്ചു. റിയാസ് ബാവ ,പി കെ അബ്ദുൽ ഖാദർ, പി കെ മുഹമ്മദ് മദനി, മുഹമ്മദ് ഫാറൂഖ്, ഷിബു ബാബു, സഗീർ കാക്കനാട്, സോമൻ കൈറ്റാത്ത്, സക്കരിയ, നസീർ ചാണിയിൽ, പി.എം സുബൈർ, നൗഫൽ മുളക്കൽ, ജവാദ് സ്വലാഹി, ഫാറൂഖ് വടുതല, അബാബീൽ സക്കീർ, നാസി അsയാഡൻസ് തുടങ്ങിയവർ പങ്കെടുത്തു.