ചേർത്തല: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്നവർക്കായി ചേർത്തല തെക്ക് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് നടപ്പാക്കുന്ന ടി.വി.ചലഞ്ച് മൂന്നാം ഘട്ട വിതരണ ഉദ്ഘാടനം നടന്നു.എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വാമദേവൻ സംഭാവന ചെയ്ത ടി.വികൾ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറും,ഗവ.സർവന്റ്സ് ബാങ്ക് സംഭാവന ചെയ്ത ടി.വി ഭരണസമിതി അംഗം എൻ.ആർ.സീതയും കൈമാറി.പി.ടി.എ പ്രസിഡന്റ് ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ വി.സജി,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ പി.എം.ഗോപകുമാർ,ക്രിസ്റ്റീന ഫ്രാൻസീസ്,അദ്ധ്യാപകരായ എ.ജെ.സേവ്യർ, ടി.വി.ഹരികുമാർ,എച്ച്.എം.പി.എസ്.ശ്രീകല,അംബിക എന്നിവർ പങ്കെടുത്തു.ടി.വി.ചലഞ്ചിന്റെ നാലാം ഘട്ടം വിതരണം ബുധനാഴ്ച നടക്കുമെന്ന് പ്രഥമ അദ്ധ്യാപിക അറിയിച്ചു.