ചേർത്തല:കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടമായ സ്വകാര്യ ബസ് ജീവനക്കാർക്ക് സഹായമെത്തിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് പ്രൈവറ്റ് ബസ് ആൻഡ് ഹെവി വെഹിക്കിൾ മസ്ദൂർ സംഘ്(ബി.എം.എസ്)ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കൊവിഡ് കാലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സർക്കാർ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്നും ജില്ലാ ജനറൽ സെക്രട്ടറി ആർ.സന്തോഷ് കൊട്ടാരം,പ്രസിഡന്റ് ബി.രാജശേഖരൻ എന്നിവർ ആവശ്യപ്പെട്ടു.