ചാരുംമൂട്: പെട്രോൾ - ഡീസൽ വിലവർദ്ധനവിനെതിരെ ചാരുംമൂട്ടിൽ യൂത്ത് കോൺസിന്റെ വേറിട്ട പ്രതിഷേധം. യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉരുട്ടു വണ്ടിയിൽ ഹെൽമെറ്റ് യാത്ര ചെയ്തായിരുന്നു പ്രതിഷേധം. കോൺഗ്രസ് ഭവനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ജംഗ്ഷൻ ചുറ്റി സമാപിച്ചു. കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മനുഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രോഹിത് സി.രാജു, നിയോജക മണ്ഡലം സെക്രട്ടറി ഷംജിത്ത് മരങ്ങാട്ട്, മീനു സജീവ്, ഷൈജു ജി. സാമുവേൽ, പി.ബി.അബു, റിയാസ് പത്തിശേരിൽ, റമീസ്, അഖിൽ, തൻസീർ കണ്ണനാകുഴി തുടങ്ങിയവർ നേതൃത്വം നൽകി.