അമ്പലപ്പുഴ :തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ ഉപവാസ സമരം നടത്താൻ ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം നേതൃ യോഗം തീരുമാനിച്ചു. 17ന് രാവിലെ 8നു തോട്ടപ്പള്ളിയിൽ നടക്കുന്ന സമരം ദക്ഷിണ മേഖലാ പ്രസിഡന്റ്‌ കെ. സോമൻ ഉദ്‌ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ്‌ വി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഉപവാസം. സമാപന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ പങ്കെടുക്കും. നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്‌, ഏരിയ കമ്മിറ്റികൾ ഉപവാസ സമരത്തിന് ഐക്യദാർഢ്യവുമായെത്തും.