ചാരുംമൂട് : താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു.സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ്, എസ്.പി.സി യൂണിറ്റ്,
പൂർവ വിദ്യാർത്ഥികൾ എന്നിവർ സംഭാവന ചെയ്ത 19 ടെലിവിഷനുകളാണ് ആദ്യഘട്ടമായി വിതരണം ചെയ്തത്. ടെലിവിഷനുകൾ ക്ലാസ് ടീച്ചർമാർ ഏറ്റുവാങ്ങി കുട്ടികളുടെ വീടുകളിലെത്തിച്ചു. സ്കൂളിൽ നടന്ന ചടങ്ങ് മാനേജർ എസ്.രാജേശ്വരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എസ്.സലാമത്ത് അദ്ധ്യക്ഷത വഹിച്ചു. നൂറനാട് എസ്.ഐ ശ്രീശാന്ത് എസ്.നായർ , എ.എസ്.ഐ രാജീവ്, പ്രിൻസിപ്പൽ ജിജി.എച്ച് നായർ, ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, ശിവപ്രസാദ്, ഹരികൃഷ്ണൻ, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.