മാവേലിക്കര: ചെട്ടികുളങ്ങര ഹൈസ്കൂൾ പി.ടി​.എ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ വിതരണോദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ഗോപൻ ഗോകുലം അദ്ധ്യക്ഷനായി. മാനേജർ കെ.പി രാധാക്യഷ്ണപിള്ള, പ്രഥമാദ്ധ്യാപിക എസ്.രാജശ്രീ, ജാഗ്രതാ സമിതി കൺവീനർ ആർ.ഉണ്ണികൃഷ്ണൻ, ബിനു, പ്രസാദ്, പ്രദീപ്, കൃഷ്ണരാജ്, ജയ എന്നിവർ പങ്കെടുത്തു.