മാവേലിക്കര: അറനൂറ്റിമംഗലത്ത് ജനവാസ കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് നീക്കത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കോശി.എം കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് കുമാർ കളീക്കൽ അദ്ധ്യക്ഷനായി. പി.ബി.സൂരജ്, അഭിലാഷ് തൂമ്പിനാത്ത്, രക്നമ്മ രാമചന്ദ്രൻ, വൈ.രമേശ്, ജോൺസൺ പണത്തറയിൽ, കെ.വിദ്യാധരൻ, ഗോപാലകൃഷ്ണപിള്ള, ലജു, രമേശ് അറനൂറ്റിമംഗലം, റെജിമോൻ, ശശിധരൻ പിള്ള, ശങ്കരൻ കുട്ടി എന്നിവർ സംസാരിച്ചു.