മാവേലിക്കര: പ്രവാസി മലയാളികൾക്ക് കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാരിന്റെ നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ചെങ്ങന്നൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.എസ്.ഉമ്മർകുട്ടി ഉദ്ഘാടനം ചെയ്തു. ഷാജി കുരട്ടിക്കാട് അദ്ധ്യക്ഷനായി. എം.താജൂദീൻകുട്ടി, കെ.എ.സലാം, കെ.എ.ലത്തീഫ്, വി.കെ.ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.