മാവേലിക്കര: ദൈനംദിന ഇന്ധന വിലവർദ്ധനയ്‌ക്കെതിരെ മാന്നാർ ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റോർ ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കോശി എം.കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ അദ്ധ്യക്ഷനായ. കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുല്‍ ലത്തീഫ്, തോമസ് ചാക്കോ, സണ്ണി കോവിലകം, കെ.വേണുഗോപാൽ, കെ.ബാലസുന്ദര പണിക്കർ, ടി.എസ്.ഷെഫീഖ്, ടി.കെ.ഷാജഹാൻ, സതീഷ് ശാന്തിനിവാസ്, പി.ബി.സലാം, ഷാജി കോവുമ്പുറം, സണ്ണി പുഞ്ചമണ്ണിർ, അനിൽ മാന്തറ, കല്യാണകൃഷ്ണൻ, സുധീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.